SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 PM IST

ഉദ്ഘാടനം ഡിജിറ്റലാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം

exibision
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ഡിജിറ്റൽ സ്വിച്ച് ഓൺ കർമ്മത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം. മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. 'എന്റെ കേരളം' എന്ന തലക്കെട്ടോടെ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന്റെ നേർക്കാഴ്ച്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും പ്രളയം, കൊവിഡ് എന്നീ ദുരന്ത കാലഘട്ടങ്ങളിലും ജനങ്ങളെ ചേർത്തു നിർത്തിയ സർക്കാറിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ ആണ് പ്രദർശിപ്പിച്ചത്.

ജനാവലിയുടെ ആരവങ്ങൾക്ക് മീതെ

പഞ്ചവാദ്യ മേളത്തിമിർപ്പ്

വൻ ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ ഉയർന്ന ശംഖനാദത്തോടെ പഞ്ചവാദ്യങ്ങളുടെ മേളത്തിമിർപ്പ്. കൊട്ടും പാട്ടും ആവേശമാക്കി നാടൻ പാട്ടിന്റെ തുടിതാളം..രണ്ടാം പിണറായി സർക്കാരിന്റെ വികസനപ്പെരുമയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് പൊലിമയേകി ഗ്രാമ്യ നിടുവാലൂരിന്റെ നാടൻ കലാമേളയും മാടായി ക്ഷേത്രകലാ അക്കാദമിയുടെ പഞ്ചവാദ്യവും അരങ്ങേറി.

ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കിക്കൊണ്ടാണ് പഞ്ചവാദ്യവും നാടൻ കലാമേളയും അരങ്ങ് തകർത്തത്. മാടായി ക്ഷേത്രകലാ അക്കാഡമിയുടെ 13 കലാകാരന്മാർ തീർത്ത നാദവിസ്മയത്തിൽ പൊലീസ് മൈതാനിയിൽ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം മതി മറന്നു.

നീലേശ്വരം പ്രമോദ്, കോട്ടയം നാരായണൻ വിജിൻകാന്ത് വയലപ്ര, കോട്ടയം നിജിത്ത്, എടക്കാട് ശിവദാസ്, രജീഷ് വയലപ്ര, കലാമണ്ഡലം വൈശാഖ്, മണത്തണ ബാലകൃഷ്ണൻ, കോട്ടയം നിധീഷ്, ചെറുതാഴം അർജുൻ, ശ്രീജിത്ത് മൊറാഴ, വിഷ്ണു കോട്ടയം, രമിത്ത് തൊടീക്കളം എന്നിവരായിരുന്നു പഞ്ചവാദ്യസംഘത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.