SignIn
Kerala Kaumudi Online
Saturday, 20 April 2024 8.59 AM IST

തലവടി ചുണ്ടൻ മാലിപ്പുര കാൽ നാട്ടുകർമ്മം

1

കുട്ടനാട്: തലവടി ചുണ്ടൻ നിർമ്മാണം നടത്തുന്നതിനുള്ള മാലിപ്പുരയുടെ കാൽനാട്ട് കർമ്മം സമിതി പ്രസിഡന്റ് കെ ആർ ഗോപകുമാർ നിർവഹിച്ചു. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന്സമീപം നടന്ന ചടങ്ങിൽ ജനറൽ കൺവീനർ അഡ്വ. സി പി സൈജേഷ് അദ്ധ്യക്ഷനായി. ശിൽപി കോയിൽമുക്ക് സാബു ആചാരിയെ ട്രഷറർ പി ഡി രമേശ്കുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ചേർന്ന് ആദരിച്ചു. മാലിപ്പുര നിർമ്മിക്കുന്നതിനുള്ള സ്ഥലം നൽകിയ പുത്തൻവീട്ടിൽ വർഗീസ് മാത്യുവിനെ പ്രസിഡന്റ് കെ. ആർ ഗോപകുമാർ, കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ ചേർന്ന് ആദരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോജി ജെ. വയലപള്ളി, വിൻസൺ പൊയ്യാലുമാലിൽ സുരേഷ് പരുത്തിക്കൽ, ബിനോയി തോമസ്,ജെറി മാമ്മൂട് എന്നിവർ സംസാരിച്ചു. ആകാശ് ചിറകുഴി, ബിജീഷ് അമ്പ്രയിൽ ലക്ഷംവീട് എന്നിവരുടെ നേതൃത്വത്തിൽ ശ്രമദാനമായി മാലിപ്പുര നിർമ്മിക്കും. റെഞ്ചിമോൻ തലവടി(പ്രസിഡന്റ്) രതീഷ് തലവടി (വൈസ് പ്രസിഡന്റ്) അനൂപ് തലവടി( കൺവീനർ) ജിക്കു തലവടി, ലിബിൻ തലവടി 9കോർഡിനേറ്രേഴ്സ്) ആയി തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.