മയാമി : മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്കയെ ഫൈനലിൽ വീഴ്ത്തി പോളണ്ടിന്റെ ഇഗ ഷ്വാംടെക്ക് മയാമി ഓപ്പൺ ടെന്നിസ് കിരീടവും ഡബ്ളിയു.ടി.എ റാങ്കിംഗിലെ ഒന്നാം റാങ്കും സ്വന്തമാക്കി. ഇഗയുടെ തുടർച്ചയായ മൂന്നാം ഡബ്ളിയു.ടി.എ കിരീടമാണിത്. ദോഹയിലും ഇന്ത്യൻവെൽസിലുമായിരുന്നു ഇതിനുമുമ്പുള്ള കിരീടവിജയങ്ങൾ. മയാമിയിൽ 6-4,6-0 എന്ന സ്കോറിനാണ് ഇഗ ഫൈനലിൽ നവോമിയെ തോൽപ്പിച്ചത്. അതേസമയം ശാരീരികക്ഷീണത്തെത്തുടർന്ന് ഇഗ ഈയാഴ്ച നടക്കുന്ന ചാൾസ്ടൺ ടൂർണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |