കൊല്ലം: യുവാവിനെ ഉപദ്രവിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഇരവിപുരം തട്ടാമല കടറ്റംപള്ളി വീട്ടിൽ സെയ്ദലിയാണ് (22) ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 23ന് വൈകിട്ട് ജോലി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന തെക്കേവിള വില്ലേജിൽ ലക്ഷ്മി നഗർ 35 ദിലീപ് ഭവനിൽ ഗോകുൽ വിജയകുമാറിനെ സെയ്ദലിയും സുഹൃത്തുക്കളായ രണ്ടു പേരും ചേർന്ന് തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. സെയ്ദലി കൈയിൽ കരുതിയിരുന്ന താക്കോൽ കൊണ്ട് ഗോകുലിന്റെ കണ്ണിൽ ഇടിച്ചതിനെ തുടർന്ന് അസ്തിക്ക് പൊട്ടലേറ്റു. സംഭവ ശേഷം മുങ്ങിയ പ്രതി തിരികെ നാട്ടിൽ എത്തിയതായി വിവരം കിട്ടിയതിനെ തുടർന്ന് വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അരുൺഷാ, ജയേഷ്, എ.എസ്.ഐ ഷാജി, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |