വടക്കാഞ്ചേരി : കേരളത്തിന്റെ വികസനമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാനസമിതി അംഗം എം.സ്വരാജ് പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി എം.സ്വരാജ് നയിക്കുന്ന പതാക ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നവരാണ്. അതിന് എതിര് നിൽക്കുന്നവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കാഞ്ചേരിയിൽ ജാഥയെ സ്വീകരിച്ചു. ജാഥാ മാനേജർ സി.ബി.ചന്ദ്രബാബു, സി.പി.എം നേതാക്കളായ എം.വിജയരാഘവൻ, എ.സി.മൊയ്തീൻ, പി.കെ.ബിജു, സേവ്യർ ചിറ്റിലപ്പിളളി, എ.പത്മനാഭൻ, എം.എം.വർഗ്ഗീസ്, കെ.വി.നഫീസ, മേരി തോമസ്, പി.എൻ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ബാലഭവൻ അവധിക്കാലക്യാമ്പ്
തൃശൂർ : ജവഹർ ബാലഭവൻ അവധിക്കാലക്യാമ്പ് ഇന്ന് രാവിലെ 10ന് ചലച്ചിത്ര നടൻ ജയരാജ് വാരിയർ ഉദ്ഘാടനം നിർവഹിക്കും. മേയ് 28 വരെയാണ് അവധിക്കാല ക്ലാസുകൾ. 5 വയസ് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 5 മണി വരെ ആയയുടെ സേവനം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |