കോട്ടയം. കോട്ടയം ജില്ലയിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേർ രോഗമുക്തരായി. 1108 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ ആകെ 447502 പേര് കൊവിഡ് ബാധിതരായി. 444615 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ. ചങ്ങനാശേരി 4, വാഴൂര്‍, പാലാ, മണര്‍കാട് 3, കുറവിലങ്ങാട്, കരൂര്‍, കാണക്കാരി, വാകത്താനം 2, ഞീഴൂര്‍, മുണ്ടക്കയം, മൂന്നിലവ്, അയര്‍ക്കുന്നം, മുത്തോലി, പാമ്പാടി, കോട്ടയം, വൈക്കം, തിരുവാര്‍പ്പ്, ഭരണങ്ങാനം, കടപ്ലാമറ്റം, മേലുകാവ്, അതിരമ്പുഴ, മണിമല 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |