ചങ്ങനാശേരി. പൂവത്തുംമൂട് - ചാഞ്ഞോടി റോഡിൽ മാടപ്പള്ളി അമ്പലത്തിന്റെ മുൻവശത്തുള്ള കലുങ്ക് പുനർനിർമിക്കുന്നതിന് 73 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിച്ചതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. കലുങ്ക് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഭാരവാഹനങ്ങളും മ റ്റും വഴി തിരിച്ചാണ് വിട്ടിരുന്നത്. ഇത് നാട്ടുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്. 75 മീറ്റർ നീളം സംരക്ഷണ ഭിത്തിയും , 50 മീറ്റർ നീളം ഓടയും ഇതോടൊപ്പം നിർമ്മിക്കുന്നുണ്ട്. സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി എത്രയും പെട്ടെന്ന് ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |