SignIn
Kerala Kaumudi Online
Tuesday, 22 October 2019 12.13 AM IST

പാട്ടിന്റെ പുഴയായി പൂവച്ചൽ

poovachal-khader

മ​ല​നാ​ടി​ന്റെ​ ​ മ​നോ​ഹാ​രി​ത​ ​മു​ഴു​വ​ൻ​ ​പ​ക​ർ​ത്തി​വ​ച്ച​ ​ഗ്രാ​മ​മാ​ണ് ​പൂ​വ​ച്ച​ൽ.​ ​അ​ഗ​സ്​​ത്യാ​ർ​കൂ​ട​ത്തി​ലേ​ക്ക് ​ദ​ർ​ശ​ന​മു​ള്ള​ ​വീ​ട്ടി​ൽ,​ ​പ്ര​കൃ​തി​ ​നാ​ദ​വും​ ​താ​ള​വും​ ​പ​ക​രു​ന്ന​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ക​വി​ത​യ്​​ക്ക് ​പേ​റ്റു​നോ​വു​ണ്ടാ​യ​ ​നി​മി​ഷ​ത്തി​ൽ​ ​പി​റ​ന്ന​ ​കു​ഞ്ഞാ​ണ് ​മു​ഹ​മ്മ​ദ് ​അ​ബ്​​ദു​ൾ​ ​ഖാ​ദ​ർ​ ​എ​ന്ന​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​ർ.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​ത്ത​ ​കൂ​ട്ടു​കു​ടും​ബ​ത്തി​ൽ​ ​കൃ​ഷി​യും​ ​ക​ച്ച​വ​ട​വും​ ​ഒ​രേ​ ​സ​മ​യം​ ​ന​ട​ത്തി​വ​ന്നി​രു​ന്നു​ ​അ​ച്​​ഛ​ൻ​ ​അ​ബൂ​ബ​ക്ക​ർ​ ​പി​ള്ള.​ ​അ​മ്മ​ ​റാ​ബി​യ​ത്തൂ​ൽ​ ​അ​ദ​ബി​യാ​ ​ബീ​വി,​ ​കൂ​ടെ​ ​പി​റ​പ്പു​ക​ളാ​യി​ ​മൂ​ന്ന് ​ജ്യേ​ഷ്‌​ഠ​സ​ഹോ​ദ​രി​മാ​ർ,​ ​ഒ​രു​ ​ജ്യേ​ഷ്‌​ഠ​ൻ​ ​ഒ​രു​ ​അ​നു​ജ​ൻ.​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളും​ ​കു​ന്നി​ൻ​ച്ച​രി​വു​ക​ളും​ ​പാ​റ​ക്കെ​ട്ടു​ക​ളും​ ​തോ​ടു​ക​ളും​ ​സ​മ​ത​ല​ങ്ങ​ളു​മെ​ല്ലാ​മ​ട​ങ്ങി​യ​ ​പ്ര​കൃ​തി​ ​ഖാ​ദ​റി​ന്റെ​ ​മ​ന​സി​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​ച്ചു​ ​കൊ​ണ്ടി​രു​ന്നു.

വി​ദ്യാ​ല​യ​ ​ജീ​വി​തം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​അ​ക്ഷ​ര​സ​ല്ലാ​പം​ ​ആ​രം​ഭി​ച്ചു.​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​വി​ശ്വേ​ശ​ര​ൻ​ ​നാ​യ​ർ​ ​ക​യ്യെ​ഴു​ത്ത് ​മാ​സി​ക​യാ​യ​ ​'​കൈ​ര​ളി"യ്‌​ക്ക് ​വേ​ണ്ടി​ ​ക​വി​ത​യെ​ഴു​താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​താ​ണ് ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​അ​ന്ന് ​കി​ട്ടി​യ​ ​പ്ര​ശം​സ​യും​ ​അ​ഭി​ന​ന്ദ​ന​വും​ ​ഇ​ന്നും​ ​ഓ​ർ​മ്മ​യി​ൽ​ ​തെ​ല്ലും​ ​മ​ങ്ങാ​തെ​ ​നി​ൽ​പ്പു​ണ്ട്.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത് ​എ​ൻ​ജി​നീ​യ​റിം​ഗ് ​മേ​ഖ​ല​യാ​യി​രു​ന്നു.​ ​എ​ത്ര​യും​ ​വേ​ഗം​ ​ജോ​ലി​ ​സ​മ്പാ​ദി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു​ ​അ​തി​ന് ​പി​ന്നി​ൽ.​ ​അ​പ്പോ​ഴും​ ​വാ​യ​ന​ ​കൈ​മോ​ശം​ ​വ​ന്നി​ല്ല.​ ​ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത്തെ​ ​വ​യ​സി​ൽ​ ​കോ​ഴി​ക്കോ​ട് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ചു.​ ​ഇ​തോ​ടെ​ ​മൈ​ലാ​ഞ്ചി​യ​ണി​ഞ്ഞ് ​ഒ​പ്പ​ന​പ്പാ​ട്ടി​നൊ​പ്പം​ ​നൃ​ത്തം​ ​ച​വി​ട്ടു​ന്ന​ ​ക​ല്ലാ​യി​പ്പു​ഴ​യും​ ​ഖ​വാ​ലി​യും​ ​കെ​സ്സും​ ​ഗ​സ​ലും​ ​ഈ​ണ​മി​ടു​ന്ന​ ​മി​ഠാ​യി​ത്തെ​രു​വി​ന്റെ​ ​മ​ധു​രി​മ​യി​ലേ​ക്ക് ​ക​വി​ഹൃ​ദ​യം​ ​പ​റി​ച്ചു​ ​ന​ട്ടു.

ച​ന്ദ്രി​ക​ ​വാ​രി​ക​യു​ടെ​ ​എ​ഡി​റ്റ​റാ​യി​രു​ന്ന​ ​ക​ഥാ​കാ​ര​നും​ ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​കാ​നേ​ഷ് ​പൂ​നൂ​ർ,​​ ​എം.​എ​ൻ.​ ​കാ​ര​ശേ​രി,​ ​യു.​കെ.​ ​കു​മാ​ര​ൻ,​ ​ഷെ​രീ​ഫ്,​ ​കെ.​ ​എ​സ്.​ ​കൃ​ഷ്‌​ണ​ൻ,​ ​പി.​എം.​ ​ശ്രീ​ധ​ര​ൻ​ ​തു​ട​ങ്ങി​യ​വ​രു​മാ​യു​ള്ള​ ​സൗ​ഹൃ​ദ​സ​ദ​സു​ക​ൾ​ ​പി​ന്നീ​ട് ​നി​റ​ഞ്ഞ​ ​വ​സ​ന്ത​മാ​യി.​ ​കോ​ഴി​ക്കോ​ട്,​തി​രു​വ​ന​ന്ത​പു​രം​ ​ആ​കാ​ശ​വാ​ണി​ക്ക് ​വേ​ണ്ടി​ ​നാ​ട​ക​ത്തി​നും​ ​സം​ഗീ​ത​പ​ഠ​ന​ത്തി​ന് ​വേ​ണ്ടി​യും​ ​ഗാ​ന​ങ്ങ​ളും​ ​ല​ളി​ത​ഗാ​ന​ങ്ങ​ളും​ ​എ​ഴു​തി​ത്തു​ട​ങ്ങി.​ ​അ​ക്കാ​ല​ത്ത് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​രാ​ഘ​വ​ൻ​ ​മാ​ഷു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും​ ​ചെ​യ്‌​തു.​ ​ആ​നു​കാ​ലി​ക​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​ർ​ ​എ​ന്ന​ ​പേ​രി​ൽ​ ​എ​ഴു​തി​യ​തോ​ടെ​ ​സ്വ​ന്തം​ ​നാ​ടും​ ​പ്ര​ശ​സ്‌​തി​യി​ലേ​ക്കു​യ​ർ​ന്നു.​ ​ഔ​ദ്യോ​ഗി​ക​ ​കാ​ര്യ​ങ്ങ​ളെ​ ​ഇ​തൊ​ന്നും​ ​ബാ​ധി​ക്കാ​തി​രി​ക്കാ​നും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തി.​ ​ഇ​തി​നി​ട​യി​ൽ​ ​ബാ​ബു​രാ​ജി​നെ​ ​സ​ന്ദ​ർ​ശി​ക്കാ​നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ്‌​നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കാ​നു​മു​ള്ള​ ​ഭാ​ഗ്യ​വു​മു​ണ്ടാ​യി.

ഐ.​വി.​ ​ശ​ശി​ ​അ​ന്ന് ​ച​ന്ദ്രി​ക​ ​മാ​സി​ക​യ്‌​ക്ക് ​വേ​ണ്ടി​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ര​യ്‌​ക്കു​മാ​യി​രു​ന്നു.​ ​ഈ​ ​ബ​ന്ധം​ ​'​ക​വി​ത​" ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​ക​വി​ത​യെ​ഴു​താ​ൻ​ ​നി​മി​ത്ത​മാ​യി.​ 1972​ ​ൽ​ ​മ​ദി​രാ​ശി​യി​ലേ​ക്ക് ​യാ​ത്ര​യാ​യി.​ ​വി​ജ​യ​നി​ർ​മ്മ​ല​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​യി​ൽ​ ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ത് ​രാ​ഘ​വ​ൻ​ ​മാ​ഷാ​യി​രു​ന്നു.​ ​കോ​ട​മ്പാ​ക്ക​ത്ത് ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​യാ​ത​ന​ക​ളേ​തു​മി​ല്ലാ​തെ​ ​'​വേ​ദം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​ല്ലാ​ഹു​വാ​ണ് ​എ​ന്റെ​ ​ര​ക്ഷാ​ധി​കാ​രി​"​ ​എ​ന്ന​ ​പ​രി​ശു​ദ്ധ​ ​ഖു​റാ​നി​ലെ​ ​വാ​ച​കം​ ​ഈ​ ​ന​ല്ല​ ​മ​നു​ഷ്യ​നി​ലൂ​ടെ​ ​കാ​ലം​ ​തെ​ളി​യി​ക്കാ​ൻ​ ​തു​ട​ങ്ങി.
ആ​ദ്യ​മാ​യി​ ​ഗാ​ന​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത് ​പീ​റ്റ​ർ​ ​രൂ​പ​ന്റെ​ ​സം​ഗീ​ത​സം​വി​ധാ​ന​ത്തി​ൽ​ ​'​കാ​റ്റ് ​വി​ത​ച്ച​വ​ൻ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു.​ ​യേ​ശു​ദാ​സ് ​പാ​ടി​യ​ ​'​മ​ഴ​വി​ല്ലി​ന​ജ്ഞാ​ത​ ​വാ​സം​ ​ക​ഴി​ഞ്ഞു​" ​എ​ന്ന​ ​പാ​ട്ട് ​മ​ന​സി​ന്റെ​ ​മ​ടി​ത്ത​ട്ടി​ലെ​ന്നും​ ​ലാ​ളി​ച്ചി​രു​ന്ന​ ​അ​ഗ​സ്‌​ത്യാ​ർ​ ​കൂ​ട​ത്തി​ന്റെ​ ​അ​ഴ​ക് ​ഏ​ഴ് ​വ​ർ​ണ്ണ​ങ്ങ​ളാ​യി​ ​വി​ട​ർ​ത്തി​ ​കേ​ര​ള​ക്ക​ര​യാ​കെ​ ​ചാ​രു​ത​ ​പ​ട​ർ​ത്തി.

ക​വി​ത,​ ​ആ​ക​സ്‌​മി​ക​മാ​യും​ ​പാ​ട്ട് ​സാ​ഹ​ച​ര്യ​ത്തി​ന് ​വേ​ണ്ടി​യും​ ​രൂ​പം​ ​കൊ​ള്ളു​ന്ന​താ​ണെ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ് ​അ​ദ്ദേ​ഹം..​ ​ഭൂ​മി​യു​മാ​യും​ ​സം​സ്‌​കാ​ര​വു​മാ​യും​ ​കെ​ട്ടു​പി​ണ​ഞ്ഞ​ ​പാ​ട്ടു​ക​ൾ​ ​ഒ​ത്തൊ​രു​മ​യു​ടെ​ ​പ്ര​തീ​കം​ ​കൂ​ടി​യാ​യി​രു​ന്നു. ഐ.​വി.​ശ​ശി​യു​ടെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​'​ഉ​ത്സ​വ​"ത്തി​ലെ​ ​എ.​ടി.​ ​ഉ​മ്മ​ർ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​സ്വ​യം​വ​ര​ത്തി​ന് ​പ​ന്ത​ലൊ​രു​ക്കി​ ​ന​മു​ക്ക് ​നീ​ലാ​കാ​ശം,​ ​ആ​ദ്യ​സ​മാ​ഗ​മ​ ​ല​ജ്ജ​യി​ലാ​തി​രാ​ ​താ​ര​കം​ ​ക​ണ്ണ​ട​യ്‌​ക്കു​മ്പോ​ൾ​ ​ തു​ട​ങ്ങി​യ​ ​ഗാ​ന​ങ്ങ​ൾ​ ​സം​ഗീ​ത​സീ​മ​യ്‌​ക്ക​തി​രു​ക​ളി​ല്ലെ​ന്ന് ​തെ​ളി​യി​ച്ചു.​ ​അ​ങ്ങ​നെ​ ​പാ​ട്ടി​ന്റെ​ ​വ​ഴി​യി​ൽ​ ​എ.​ടി.​ ​ഉ​മ്മ​ർ​ ​ഉ​റ്റ​മി​ത്ര​മാ​യി​ ​മാ​റു​ക​യും​ ​ചെ​യ്‌​തു. ഇ​തി​നി​ട​യി​ൽ​ ​ജീ​വി​ത​ ​സ​ഖി​യാ​യി​ ​അ​മീ​ന​ ​എ​ത്തി. 1979​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​കാ​യ​ലും​ ​ക​യ​റു​മെ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​മി​ക​ച്ച​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​കെ.​വി.​ ​മ​ഹാ​ദേ​വ​ന്റെ​ ​ഈ​ണ​ത്തി​ൽ​ ​മ​ല​യാ​ളി​യാ​യ​ ​പു​ക​ഴേ​ന്തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​'​ശ​ര​റാ​ന്ത​ൽ​ ​തി​രി​താ​ണു,​ ​മു​കി​ലി​ൻ​ ​കു​ടി​ലി​ൽ...​",​'ചി​ത്തി​ര​ത്തോ​ണി​യി​ല​ക്ക​രെ​പോ​കാ​ൻ...​" ​എ​ന്നീ​ ​പാ​ട്ടു​ക​ളോ​ടെ​ ​തി​ര​ക്ക് ​വ​ർ​ദ്ധി​ച്ചു.​ ​അ​തോ​ടെ, ജോ​ലി​യി​ൽ​ ​നി​ന്ന് ​അ​വ​ധി​യെ​ടു​ത്ത് ​മ​ദ്രാ​സി​ൽ​ ​താ​മ​സ​മാ​ക്കി.​ ​മു​ൻ​ഗാ​മി​ക​ളെ​ ​ഗു​രു​നാ​ഥ​ൻ​മാ​രാ​യി​ ​മ​ന​സി​ൽ​ ​പ്ര​തി​ഷ്‌​ഠി​ച്ച് ​എ​ഴു​ത്ത് ​തു​ട​ർ​ന്നു.​ വ​യ​ലാ​ർ,​ ​പി.​ ​ഭാ​സ്‌​ക​ര​ൻ,​ ​ ഒ.​എ​ൻ.​വി,​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി,​യൂ​സ​ഫ് ​അ​ലി​ ​കേ​ച്ചേ​രി,​ ​ബി​ച്ചു​ ​തി​രു​മ​ല​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​രു​ടെ​ ​ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​ ഖാ​ദ​റി​ന്റെ​ ​പാ​ട്ടു​ക​ൾ​ക്കും​ ​സ്ഥാ​നം​ ​ല​ഭി​ച്ചു.​ ​'​ത​ക​ര​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​ എം.​ജി.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​ഈ​ണം​ ​ന​ൽ​കി​ ​എ​സ്.​ ​ജാ​ന​കി​ ​പാ​ടി​യ​ ​'മൗ​ന​മേ...​നി​റ​യും​ ​മൗ​ന​മേ...​"​ ​എ​ന്ന​ ​പാ​ട്ടു​മാ​ത്രം​ ​മ​തി​യാ​കും​ ​അ​ർ​ത്ഥ​ത​ല​ങ്ങ​ളു​ടെ​ ​മാ​സ്‌​മ​രി​ക​ ​പ്ര​പ​ഞ്ചം​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​റി​ന്റെ​ ​മ​ഹ​ത്വം​ ​മ​ന​സി​ലാ​ക്കാ​ൻ.​ ​പ്ര​ശ​സ്ത​രാ​യ​ ​എ​ല്ലാ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രും​ ​ത​ന്റെ​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണ​മി​ട്ട​തി​ലെ​ ​സ​ന്തോ​ഷ​ത്തി​നൊ​പ്പം​ ​ദ​ക്ഷി​ണാ​മൂ​ർ​ത്തി​ ​സ്വാ​മി​ക​ളു​മാ​യി​ ​അ​വ​സ​രം​ ​ല​ഭി​ക്കാ​തി​രു​ന്ന​തി​ന്റെ​ ​ദുഃ​ഖം​ ​ല​ളി​ത​ഗാ​ന​സം​ഗീ​ത​ത്തി​ലൂ​ടെ​ ​ആ​ശ്വാ​സം​ ​പ​ക​രു​ന്നു​ണ്ട്.

ദേ​വ​രാ​ജ​ൻ,​ ​ബാ​ബു​രാ​ജ്,​ ​എം.​ജി.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ,​ ​രാ​ഘ​വ​ൻ,​ ​എ.​ടി.​ ​ഉ​മ്മ​ർ,​ ​യേ​ശു​ദാ​സ്,​ ​എം.​ ​എ​സ്.​ ​വി​ശ്വ​നാ​ഥ​ൻ,​ ​എം.​ബി.​ ​ശ്രീ​നി​വാ​സ​ൻ,​ ​ജെ​റി​ ​അ​മ​ൽ​ദേ​വ്,​ ​ജ​യ​​​ ​വി​ജ​യ,​ ​കെ.​വി.​ ​മ​ഹാ​ദേ​വ​ൻ,​ ​ശ​ങ്ക​ർ​ ​​​ഗ​ണേ​ഷ്,​ ​ഗം​ഗൈ​ ​അ​മ​ര​ൻ,​ ​ഇ​ള​യ​രാ​ജ,​ ​ര​ഘു​കു​മാ​ർ,​ ​ശ്യാം,​ ​ഔ​സേ​പ്പ​ച്ച​ൻ,​ ​റാം​ ​ല​ക്ഷ്‌​മ​ൺ,​ ​ജോ​ൺ​സ​ൺ,​ ​ക​ണ്ണൂ​ർ​ ​രാ​ജ​ൻ​,​ രാ​ജ​സേ​ന​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​സം​ഗീ​ത​ത്തി​ൽ​ ​ഗാ​ന​ശാ​ഖ​യ്‌​ക്ക് ​അ​തി​മ​ധു​ര​മാ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി. എം.​ജി.​ ​രാ​ധാ​കൃ​ഷ്‌​ണ​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​ത്തി​ൽ​ ​​രാ​മാ​യ​ണ​ക്കി​ളി​ ​ശാ​രി​ക​പ്പൈ​ങ്കി​ളി...,​ ​ജ​യ​ദേ​വ​ ​ക​വി​യു​ടെ​ ​ഗീ​തി​ക​ൾ​ ​കേ​ട്ടെ​ന്റെ​ ​രാ​ധേ​ ​ഉ​റ​ക്ക​മാ​യോ...​"​ ​എ​ന്നീ​ ​ല​ളി​ത​ഗാ​ന​ങ്ങ​ൾ​ ​യു​വ​ജ​നോ​ത്സ​വ​ ​മ​ത്സ​ര​വേ​ദി​ക​ളി​ൽ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യി. ദൂ​ര​ദ​ർ​ശ​നും​ ​ മ​റ്റു​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യും​ ​തൂ​ലി​ക​ ​ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ആ​ൽ​ബ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യും​ ​ഗാ​ന​ങ്ങ​ളെ​ഴു​തു​ന്നു. 1980​ ​മു​ത​ൽ​ 1995​ ​വ​രെ​ ​സി​നി​മാ​ ​ഗാ​ന​ശാ​ഖ​യി​ൽ​ ​സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​തു​ട​ക്ക​ത്തി​ൽ​ ​ഗാ​ന​ത്തി​ൽ​ ​നി​ന്നും​ ​ഈ​ണ​വും​ ​പി​ന്നീ​ട് ​ഈ​ണ​ത്തി​ൽ​ ​നി​ന്നും​ ​ഗാ​ന​വും​ ​ഉ​ണ​ർ​ന്നു.​ ​ച​ട്ട​ക്കൂ​ട്ടി​നു​ള്ളി​ൽ​ ​ഗാ​ന​മൊ​തു​ങ്ങു​മ്പോ​ഴും​ ​നി​ല​വാ​ര​മു​ള്ള​ ​ന​ല്ല​ ​ഗാ​ന​ങ്ങ​ൾ​ ​ഉ​ട​ലെ​ടു​ത്തു.​ ​താ​ര​മൂ​ല്യം​ ​നി​ല​നി​ർ​ത്തു​ന്ന​ ​രീ​തി​യി​ലു​ള്ള​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​വ​ര​വോ​ടെ​ ​എ​വി​ടെ​യി​രു​ന്നും​ ​ഗാ​ന​ര​ച​ന​ ​നി​ർ​വ്വ​ഹി​ക്കാ​മെ​ന്നാ​യി.

'​മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ​ ​മാ​ണി​ക്യ​ക്ക​ല്ലു​ണ്ടോ​'​ ​'​ചി​ഞ്ചി​ലും​ ​തേ​ൻ​മൊ​ഴി​ച്ചി​ത്തു​ക​ൾ"​ ​(ചി​ത്രം​:​ ​ദ​ശ​ര​ഥം,​ ​സം​ഗീ​തം​:​ ​ജോ​ൺ​സ​ൺ) തുടങ്ങിയ ഗാനങ്ങൾ തീ​വ​ണ്ടി​യാ​ത്ര​യ്‌​ക്കി​ടെ​ ​പി​റ​ന്ന​താ​ണ്.​ ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ ​അ​വ​താ​രി​ക​യെ​ഴു​തി​യ​ ​ത​ന്റെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഗാ​ന​ങ്ങ​ളു​ടെ​ ​സ​മാ​ഹാ​ര​മാ​യ​ ​'​ചി​ത്തി​ര​ത്തോ​ണി​യും,​ ​പാ​ടു​വാ​ൻ​ ​പ​ഠി​ക്കു​വാ​ൻ,​ ​ക​ളി​വീ​ണ​'​ ​എ​ന്നീ​ ​ക​വി​താ​ ​സ​മാ​ഹാ​ര​ങ്ങ​ളും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കൂ​ടാ​തെ​ ​നാ​ട​ക​ങ്ങ​ളും​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​ഭാ​ഗ്യം​ ​കൊ​ണ്ടാ​ണ് ​ഗാ​ന​ര​ച​യി​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​പേ​രും​ ​പ്ര​ശ​സ്തി​യും​ ​ല​ഭി​ച്ച​ത്.​ ​മ​ദ്രാ​സി​ലെ​ ​പ​തി​ന​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ജീ​വി​ത​ത്തെ​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​താ​മ​സ​മാ​ക്കു​ക​യും​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​ൽ​ ​എ​ൻ​ജി​നീ​യ​റാ​യി​ ​പു​നഃ​പ്ര​വേ​ശി​ക്കു​ക​യും​ ​വി​ര​മി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​സ​ഞ്ചാ​ര​പ​ഥ​ത്തി​ന് ​താ​ങ്ങും​ ​ത​ണ​ലു​മാ​യി​ ​കു​ടും​ബം​ ​കൂ​ടെ​യു​ണ്ട്.

കു​ളി​രാ​യി,​ ​ന​നു​ത്ത​ ​കാ​റ്റാ​യി,​ ​പെ​യ്‌​തൊ​ഴി​യാ​തെ​ ​മ​ല​യാ​ള​ക്ക​ര​യെ​ ​പു​ള​കം​ ​കൊ​ള്ളി​ക്കു​ന്ന​ ​ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം​ ​ഗാ​ന​ങ്ങ​ൾ.​ ​ഇ​വ​യു​ടെ​ ​ര​ച​യി​താ​വാ​യ​ ​ശു​ദ്ധ​നും​ ​സൗ​മ്യ​നും​ ​സം​തൃ​പ്‌​ത​നു​മാ​യ​ ​പ​ച്ച​യാ​യ​ ​മ​നു​ഷ്യ​ൻ.​ ​അ​തി​ശ​യ​ക​ര​മാ​യി,​വി​ചാ​രി​ക്കാ​ത്ത​ ​മേ​ഖ​ല​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ ​സ​ഞ്ചാ​രി​യെ​ന്ന് ​സ്വ​യം​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​പ​തി​ത​യും​ ​പ​രി​ഭ​വ​വു​മി​ല്ലാ​തെ​ ​ന​ന്മ​ക​ളു​ടെ​ ​കേ​ദാ​ര​മാ​യ​ ​പൂ​വ​ച്ച​ൽ​ ​ഖാ​ദ​റെ​ന്ന​ ​അ​പൂ​ർ​വ​ ​പ്ര​തി​ഭ​യ്‌​ക്ക് ​മു​ന്നി​ൽ​ ​കൈ​ര​ളി​യെ​ന്നും​ ​കൈ​വ​ണ​ങ്ങും.

(ലേ​ഖി​ക​യു​ടെ​ ​ ഫോൺ : 9446570573)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, POOVACHAL KHADER, LYRICIST FROM KERALA
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.