SignIn
Kerala Kaumudi Online
Friday, 29 March 2024 1.08 PM IST

സി.പി.എം ആൻഡമാൻ സെക്രട്ടറിയായി മലയാളി

photodayyappan

പോർട്ട്ബ്ലെയർ: ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിലെ സി.പി.എമ്മിന്റെ സംഘടനാ സെക്രട്ടറിയായി അവിടെ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽസെക്രട്ടറിയായിരുന്ന മുതുകുളം സ്വദേശി ഡി. അയ്യപ്പനെ (58) തിരഞ്ഞെടുത്തു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും അയ്യപ്പൻ പ്രവർത്തിച്ചിട്ടുണ്ട്.

പോർട്ട്ബ്ലെയറിൽ സമാപിച്ച സമ്മേളനമാണ് അയ്യപ്പനെ തിരഞ്ഞെടുത്തത്. സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലേക്കുള്ള ദ്വീപിന്റെ ഏക പ്രതിനിധിയും അയ്യപ്പനാണ്.

പോർട്ട്ബ്ലെയറിലെ ജവഹർലാൽ നെഹ്റു കോളേജിൽ നിന്ന് റാങ്കോടെ എം.എയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ.എൽ.ബിയും നേടിയിട്ടുള്ള അയ്യപ്പൻ മുതുകുളം സൗത്ത് പുത്തൻപുരയിൽ പരേതനായ ഡി. ദാമോദരന്റെയും ജി. നളിനിയുടെയും മകനാണ്. പോർട്ട്ബ്ലെയർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക അനിതരാജ് ആണ് ഭാര്യ. അശ്വിൻ, അനന്തു എന്നിവർ മക്കൾ. രശ്മി മരുമകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.