തൃക്കാക്കര: ജില്ലയിൽ വിവിധ ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ എസ്. സി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ 10 ന് രാവിലെ 11 മുതൽ 12 വരെ അതാത് കേന്ദ്രങ്ങളിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾ തപാലിൽ ലഭിച്ച ഹാൾ ടിക്കറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകൾ അനുസരിച്ചു പരീക്ഷ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാവണം. അഡ്മിറ്റ് കാർഡിൽ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം. അപേക്ഷ സമർപ്പിച്ചിട്ടും ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0484 2422256
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |