ആലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ജോൺസൺ ഏബ്രഹാം, ബി.ബൈജു, സുനിൽ ഉമ്മൻ, കറ്റാനം ഷാജി, സി.കെ.ഷാജിമോഹൻ, എ.കെ.രാജൻ, നെടുമുടി ഹരികുമാർ, ബിന്ദു ബൈജു, കെ.ആർ.മുരളീധരൻ, സജി ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, സി.വി. മനോജ്കുമാർ, സിറിയക് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |