SignIn
Kerala Kaumudi Online
Friday, 19 April 2024 12.39 PM IST

കൊവിഡ് മരണ ധനസഹായം: അപേക്ഷിക്കാൻ ഇനിയും അവസരം

p

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് 22നു മുമ്പുവരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ അവസരം. മാർച്ച് 24 മുതൽ 60 ദിവസം കണക്കാക്കിയാണ് സമയം അനുവദിച്ചത്. അപേക്ഷകൾ സമയബന്ധിതമായി തീർക്കണമെന്നുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

മാർച്ച് 22നുശേഷം മരിച്ചവരുടെ ബന്ധുക്കൾ ധനസഹായത്തിനായി മരണം സംഭവിച്ച് 90 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. ഇനി ധനസഹായത്തിന് അപേക്ഷിക്കാനുള്ള പരമാവധി സമയം മൂന്നുമാസമാണ്. ഇതിനുള്ളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം. ലാൻഡ് റവന്യു കമ്മിഷണർക്കാണ് ധനസഹായ വിതരണത്തിന്റെ ചുമതല.

ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടില്ലാത്തതിന്റെ പേരിൽ തുക നൽകുന്നതിൽ കാലതാമസം വരുത്തരുത്. അക്കൗണ്ടില്ലെങ്കിൽ നേരിട്ട് തുക കൈമാറണം. ഒന്നിലധികം അടുത്തബന്ധുക്കൾ അപേക്ഷരായിട്ടുണ്ടെങ്കിൽ വിശദമായ പരിശോധനയ്ക്ക് ശേഷം അർഹർക്ക് തുക കൈമാറണം.

ഇ​ന്ന​ലെ​ 256​ ​പേ​ർ​ക്ക്
കൊ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 256​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 2.32​ശ​ത​മാ​ന​മാ​ണ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 11,016​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​മ​ര​ണ​ങ്ങ​ളൊ​ന്നും​ ​സ്ഥി​രീ​ക​രി​ച്ചി​ല്ല.​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ 56​ ​മ​ര​ണ​ങ്ങ​ൾ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ 378​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ 2502​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.