വടകര: കുന്നുമ്മക്കര എൽ.പി സ്കൂളിൽ ശലഭോത്സവം ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്കൂളിന് സമീപത്തെ അങ്കണവാടി, നഴ്സറി സ്കൂൾ കുട്ടികളാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്. കുട്ടികളിൽ സ്വഭാവ രൂപീകരണം, പഠന താത്പര്യം, സഹകരണ മനോഭാവം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഏറാമല ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ടി.എൻറഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് റിലേഷ് ഇ.ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ ജയേഷ്, സ്കൂൾ മാനേജർ ടി.കെ.പ്രമോദ്, എം.പി.ടി.എ പ്രസിഡന്റ് രേഷ്മ കെ.പി,ഷാനി, നിജ.ഒ, മായ.എൻ.പി എന്നിവർ പ്രസംഗിച്ചു. പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് സൗമ്യേന്ദ്രൻ കണ്ണംവെള്ളി ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. എൽ.എസ്.എസ് വിജയികളെയും വിദ്യാരംഗം വിജയികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |