SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.11 PM IST

കോൺഗ്രസ്സുകാരിൽ ചിലർ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ: ഇ.പി. ജയരാജൻ

ep

കണ്ണൂർ: കോൺഗ്രസുകാരിൽ ചിലർ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് സമീപനം അവരുടെ സർവനാശത്തിനാണ്. കോൺഗ്രസുകാരിൽ പലരും പലവഴിക്ക് പോവുകയാണ്. നേതാക്കളിൽ ചിലർ അമിത്ഷായെ കാണാൻ ചെന്നൈയിലേക്ക് പുറപ്പെട്ടവരാണ്. ലക്ഷ്യബോധമില്ലാത്ത ആൾക്കൂട്ടം പോലെയായി കോൺഗ്രസ് മാറിയിരിക്കുന്നു.
വീണുകിടക്കുന്നിടത്ത് നിന്നും കൈയും കാലും ഉയർത്തി എഴുന്നേൽക്കാൻ കോൺഗ്രസ് പഠിക്കേണ്ടിയിരിക്കുന്നു. അടിത്തറയില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ജയരാജൻ പറഞ്ഞു.
ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്ന് വരെ രാഹുൽഗാന്ധി പറഞ്ഞു. ആരും അതെക്കുറിച്ച് ഒന്നും മിണ്ടിയില്ല. കേരളത്തിൽ കോൺഗ്രസിന് തീരെ അടിത്തറയില്ല. ലീഗിന്റെ ബലത്തിലാണ് കോൺഗ്രസ്. ലീഗ് ഒപ്പം ഇല്ലെങ്കിൽ കേരളത്തിൽ 140 മണ്ഡലങ്ങളിൽ ഒരു സീറ്റിലും കോൺഗ്രസ് വിജയിക്കില്ലെന്നും ജയരാജൻ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.