SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 AM IST

കൺസ്യൂമർഫെഡ് റംസാൻ സ്‌പെഷ്യൽ കോർണറിന് തുടക്കം

riyas
കൺസ്യൂമർഫെഡിന്റെ 'റംസാൻ സ്‌പെഷ്യൽ കോർണർ'. മുതലക്കുളം ത്രിവേണി ഔട്ട്‌ലെറ്റിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഡ്രൈ ഫ്രൂട്സും മറ്റ് പഴവർഗങ്ങളുമായി കൺസ്യൂമർഫെഡിന്റെ 'റംസാൻ സ്‌പെഷ്യൽ കോർണർ'. മുതലക്കുളം ത്രിവേണി ഔട്ട്‌ലെറ്റിൽ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മുന്തിയ ഇനം ഈത്തപ്പഴങ്ങൾ മാർക്കറ്റ് നിരക്കിലും കുറഞ്ഞ വിലയിൽ കൺസ്യൂമർ ഫെഡിന്റെ മേളയിൽ ലഭിക്കും. അത്തിപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പിസ്ത, ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങി ഡ്രൈ ഫ്രൂട്സ്-സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ ശേഖരം തന്നെ മേളയിലുണ്ട്. മുന്തിരി, ആപ്പിൾ, വത്തക്ക എന്നിവയും ബിരിയാണി അരികൾ, മസാലക്കൂട്ടുകൾ, നെയ്യ്, ഡാൽഡ, ആട്ട, മൈദ, റവ, പാൽ, തൈര് തുടങ്ങി നോമ്പുകാലത്ത് ആവശ്യമായ എല്ലായിനങ്ങളും ഇവിടെ ലഭ്യമാണ്. നോമ്പുതുറ സ്‌പെഷ്യൽ വിഭവങ്ങളും തരിക്കഞ്ഞി പോലുള്ള ലഘു പാനീയങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാകുന്ന റംസാൻ സ്‌പെഷ്യൽ സ്‌നാക്‌സ് ബാർ ഈ മാസം ആറ് മുതൽ ആരംഭിക്കും. വൈകീട്ട് നാലു മുതൽ എട്ട് മണി വരെയാണ് സ്‌നാക്‌സ് കൗണ്ടർ പ്രവർത്തിക്കുക. 12 മുതൽ 18 വരെ റംസാൻ, വിഷു, ഈസ്റ്റർ സഹകരണ വിപണിയും തുടങ്ങും.
റംസാൻ, വിഷു, ഈസ്റ്റർ ഒന്നിച്ചു വരുന്ന ഏപ്രിൽ മാസം കൺസ്യൂമർ ഫെഡ് സംഘടിപ്പിക്കുന്ന മേള മാതൃകാപരമാണെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
കടുത്ത വിലക്കയറ്റത്തിലേക്ക് നാട് നീങ്ങുമ്പോൾ കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംസ്ഥാന സർക്കാർ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ മാനേജർ പി.കെ.അനിൽകുമാർ സ്വാഗതവും അസി.റീജിയണൽ മാനേജർ വൈ.എം.പ്രവീൺ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.