SignIn
Kerala Kaumudi Online
Friday, 19 April 2024 7.12 PM IST

വമ്പൻ ഇളവിലും മനസ് ഇളകുന്നില്ല

water
മഴവെള്ള സംഭരണി

കൊല്ലം: വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും നഗരസഭയുടെ മഴവെള്ള സംഭരണി പദ്ധതിക്ക് അപേക്ഷിക്കാൻ ആളില്ല. അഞ്ച് വർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതിക്ക് ആകെ 160 പേർ മാത്രമാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്. അതിൽ 10 പേരുടെ വീടുകളിൽ മാത്രമാണ് സംഭരണി സ്ഥാപിച്ചത്.

13,000 രൂപയാണ് മഴവെള്ള സംഭരണി സ്ഥാപിക്കാനുള്ള ചെലവ്. ഇതിന്റെ 25 ശതമാനമായ 3250 രൂപയാണ് ആദ്യം നിശ്ചയിച്ചിരുന്ന ഗുണഭോക്തൃ വിഹിതം. നാലര വർഷത്തോളം പദ്ധതിയുമായി കാത്തിരുന്നിട്ടും ആകെ 10 പേർ മാത്രമാണ് അപേക്ഷിച്ചത്. കൂടുതൽ പേരെ ആകർഷിക്കാൻ ആറ് മാസം മുമ്പ് ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറച്ചിരുന്നു. എന്നിട്ടും 150 പേർ മാത്രമാണ് അപേക്ഷിച്ചത്. ഇതെല്ലാം നഗരത്തിന്റെ പല ഭാഗങ്ങളിലാണ്. അടുത്തടുത്ത പ്രദേശങ്ങളിൽ കൂടുതൽ സംഭരണികൾ സ്ഥാപിക്കാനുണ്ടെങ്കിലേ കരാറുകാരൻ വരുകയുള്ളു. അതുകൊണ്ട് തന്നെ മാസങ്ങൾക്ക് മുമ്പേ അപേക്ഷ നൽകിയവരുടെ വീടുകളിൽ ഇതുവരെ സംഭരണി സ്ഥാപിച്ചിട്ടില്ല. 3400 സംഭരണികൾ സ്ഥാപിക്കാൻ 4.44 കോടി രൂപയാണ് നഗരസഭ അമൃതിൽ നിന്ന് മഴവെള്ള സംഭരണി പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

വൈകിയാൽ

പണം പോകും

പദ്ധതി നടപ്പാക്കുന്നത് ഇനിയും വൈകിയാൽ ഇതിനായി നീക്കിവച്ച പണം നഷ്ടമാകും. അമൃതിന്റെ കാലാവധി അവസാനിക്കാറായതിനാൽ മഴവെള്ള സംഭരണിക്കായി നീക്കിവച്ച തുക വകമാറ്റാനും കഴിയില്ല. കൗൺസിലർമാർ ജനങ്ങൾക്കിടിയിൽ പദ്ധതിയെക്കുറിച്ച് വേണ്ടത്ര പ്രചരണം നടത്തിയില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. മഴയിൽ പുരപ്പുറത്ത് വീഴുന്ന വെള്ളം 500 ലിറ്ററിന്റെ ടാങ്കിൽ ശുദ്ധീകരിച്ച് സൂക്ഷിക്കുന്നതിനൊപ്പം അധികം വരുന്നത് കിണർ റീ ചാർജ്ജിംഗിന് ഉപയുക്തമാക്കുന്ന തരത്തിലാണ് പദ്ധതി.

ഗുണഭോക്തൃ വിഹിതം

കുറയ്ക്കാൻ ആലോചന

4000 വീടുകളിൽ മഴവെള്ളസംഭരണികൾ സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. രണ്ടുഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിക്ക് 5.52 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഒരുസംഭരണി സ്ഥാപിക്കാൻ 13,​000 രൂപയാണ് ചെലവ് വരുന്നത്. ഇതിന്റെ 25 ശതമാനമായ 3250 രൂപയാണ് നേരത്തേ ഗുണഭോക്തൃവിഹിതമായി നൽകാൻ ആലോചിച്ചിരുന്നത്. ഇത് 1300 രൂപയാക്കി ചുരുക്കിയാൽ കൂടുതൽ അപേക്ഷകരെത്തുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. കുറഞ്ഞത് 75 അപേക്ഷകരെയെങ്കിലും ഒരുഡിവിഷനിൽ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി വരുംദിവസങ്ങളിൽ ബോധവത്കരണവും നടത്തും.

 3400 വീടുകൾ

 4.44 കോടി രൂപയുടെ പദ്ധതി

 500 ലിറ്റർ ശേഷിയുള്ള സംഭരണി

 സംഭരണി ഒന്നിന് 13,​000 രൂപ

 നേരത്തേയുള്ള ഗുണഭോക്തൃവിഹിതം 3250 രൂപ

 ഇപ്പോഴത്തെ വിഹിതം1300 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.