തിരുവനന്തപുരം: ഗാർഹിക മേഖലയിലെ കെട്ടിടങ്ങൾക്ക് കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ ഊർജ്ജ സംരക്ഷണ നിയമാവലിയായ ഇക്കോ നിവാസ് സംഹിത സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. നിയമാവലിയുടെ കരട് വിജ്ഞാപനം എനർജി മാനേജ്മെന്റ് സെന്റർ- കേരള വെബ്സൈറ്റിലുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏപ്രിൽ 10 നു മുമ്പ് emck@keralaenergy.gov.in എന്ന ഇ- മെയിലിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |