SignIn
Kerala Kaumudi Online
Friday, 19 April 2024 10.59 PM IST

സന്തോഷ് ട്രോഫി; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

santhosh-trophy
സന്തോഷ് ട്രോഫി

മലപ്പുറം: സന്തോഷ് ട്രോഫി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് മുൻ ഇന്ത്യൻ ക്യാപ്ടൻ ഐ.എം. വിജയൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനിലാണ് ഓർഗനൈസിംഗ് ഓഫീസിന് സ്ഥലം ഒരുക്കിയിട്ടുള്ളത്.
ഏപ്രിൽ 16 മുതൽ മേയ് 2 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് 75-ാമത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. ഏപ്രിൽ 16ന് വൈകീട്ട് 8ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

സബ് കമ്മിറ്റി യോഗം

ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഹൈപവർ കമ്മിറ്റി, മീഡിയ സബ് കമ്മിറ്റി, സബ് കമ്മിറ്റി കൺവീനർമാരുടെ പ്രത്യേക യോഗം ചേർന്നു. പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. മീഡിയ സബ് കമ്മിറ്റി യോഗത്തിൽ മത്സരം നടക്കുന്ന രണ്ട് വേദികളിലും മാദ്ധ്യമ പ്രവർത്തകർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വിലയിരുത്തി.
യോഗത്തിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, വൈ. പ്രസിഡന്റ് വി.പി. അനിൽ, സെക്രട്ടറി അബ്ദുൽ മഹ്റൂഫ്, ഇവന്റ് കോ ഓർഡിനേറ്റർ യു. ഷറഫലി, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാർ, ഹൃഷിക്കേഷ് കുമാർ, കെ.എ. അബ്ദുൽ നാസർ, യു. അബ്ദുൽ കരീം (റിട്ട. പൊലീസ് ചീഫ്), പി. അഷ്റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ), മുരുകൻ രാജ് ടി (സ്‌പോർട്സ് ഓഫീസർ), റഷീദ് ബാബു (ഇൻഫർമേഷൻ ഓഫീസർ, മലപ്പുറം), റിയാസ് (സെക്രട്ടറി, മലപ്പുറം പ്രസ് ക്ലബ്) തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.