ന്യൂഡൽഹി: തിരുവനന്തപുരം, നെയ്യാർ, പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള അമ്പൂരി, കള്ളിക്കാട്, വാഴിച്ചാൽ പ്രദേശങ്ങൾ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡോ. ശശിതരൂർ എം.പി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി തരൂർ അറിയിച്ചു.
മൂന്ന് പ്രദേശങ്ങളിലും പരിസ്ഥിതിലോല മേഖല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡമായ 20 ശതമാനത്തിലും താഴെയാണെന്നും ജനസംഖ്യാ തോത് കൂടുതലാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |