തിരുവനന്തപുരം:ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കവടിയാറിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ട്രഷറർ കെ.പി.ഗോപകുമാർ,സംസ്ഥാന സെക്രട്ടറി എസ്.സജീവ്, സെക്രട്ടേറിയറ്റംഗങ്ങളായ എം.എം.നജിം, പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.സിന്ധു, പി.ശ്രീകുമാർ, കെ.എ.അസീസ് ,ആർ.സിന്ധു, വി.ശശികല, രാഖേഷ് സെൻ, നോർത്ത് ജില്ലാ സെക്രട്ടറി കെ.സുരകുമാർ,ജില്ലാ വനിതാകമ്മിറ്റി പ്രസിഡന്റ് ദീപ.ഒ.വി. തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രജനി.ടി.വി രക്തസാക്ഷി പ്രമേയവും ജില്ലാ വനിതാകമ്മിറ്റി സെക്രട്ടറി ബി.ചാന്ദിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ജെ.ശിവരാജൻ പ്രവർത്തന റിപ്പോർട്ടും കെ.മധുസൂദനൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഭാരവാഹികളായി വിനോദ്.വി.നമ്പൂതിരി (പ്രസിഡന്റ്), പ്രദീപ് തിരുവല്ലം, എസ്.ജയരാജ്, ഷാജി കുമാർ (വൈസ് പ്രസിഡന്റുമാർ),എസ്.അജയകുമാർ (സെക്രട്ടറി), ബി.ശ്രീജു, ഇ.ഷമീർ, ആർ.മഹേഷ് (ജോയിന്റ് സെക്രട്ടറിമാർ), രജനി.റ്റി.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |