SignIn
Kerala Kaumudi Online
Thursday, 25 April 2024 2.50 AM IST

ചൈനയിൽ വീണ്ടും ആശങ്ക: ഒമിക്രോണിന്റെ ഉപവിഭാഗം കണ്ടെത്തി

china

ബീജിംഗ്: കൊവിഡ് കേസുകൾ വീണ്ടും കുത്തനെ ഉയരുന്ന ചൈനയിൽ ആശങ്കയായി ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 13,000 പുതിയ കൊവിഡ് കേസുകളിൽ ഒരു കേസാണ് പുതിയ വിഭാഗത്തിൽപ്പെടുന്നത്. ഒമിക്രോൺ വകഭേദത്തിന്റെ ബി.എ 1.1 ഉപവകഭേദത്തിൽ നിന്നാണ് പുതിയ ഉപവിഭാഗം രൂപപ്പെട്ടിരിക്കുന്നത്.

നിലവിൽ ലോക്ക്ഡൗണിൽ തുടരുന്ന ഷാങ്ങ്ഹായി നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള ഒരാളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ഇയാൾക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. അതേ സമയം, ചൈനയിൽ നിലവിൽ പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളുടെ സ്വഭാവ സവിശേഷതകളുമായി ഇതിന് സാമ്യമില്ലെന്നാണ് റിപ്പോർട്ട്. ഉപവകഭേദത്തെ സംബന്ധിച്ച പഠനങ്ങൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

അതേ സമയം, ചൈനീസ് സൈന്യത്തിലെ ഡോക്ടർമാർ അടക്കം 2,000 ആരോഗ്യ പ്രവർത്തകർ ഇന്നലെ ഷാങ്ങ്ഹായി നഗരത്തിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10,000ത്തിലേറെ ആരോഗ്യ പ്രവർത്തകരെ ചൈനീസ് ഭരണകൂടം ഷാങ്ങ്ഹായിയയിൽ വിന്യസിച്ചിട്ടുണ്ട്. 36 മണിക്കൂറിനുള്ളിൽ നഗരത്തിലെ 2.5 കോടി ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് വൻ സന്നാഹത്തോടെ ആരോഗ്യ പ്രവർത്തകർ ഷാങ്ങ്ഹായിയിൽ എത്തിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.