പാരീസ് : ഇംഗ്ലണ്ടിലെ വെൽസ്ബോണിൽ നിന്ന് ഫ്രാൻസിലെ ലേ ടോക്കെയിലേക്ക് പുറപ്പെട്ട ചെറുവിമാനം ഇംഗ്ലീഷ് ചാനലിന് മുകളിൽവച്ച് അപ്രത്യക്ഷമായി. മഞ്ഞുവീഴ്ചയിൽപ്പെട്ട് വിമാനം തകർന്ന് കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. ഒറ്റ എൻജിൻ പൈപ്പർ പി.എ - 28 വിഭാഗത്തിൽപ്പെട്ട ചെറുവിമാനം ശനിയാഴ്ചയാണ് അപ്രത്യക്ഷമായത്. പൈലറ്റ് അടക്കം രണ്ട് ബ്രിട്ടീഷ് പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫ്രഞ്ച് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. വിമാനാവശിഷ്ടങ്ങൾ കണ്ടാൽ വിവരമറിയിക്കാൻ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |