SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.14 PM IST

കാർത്തിക നാളിൽ കോഴിക്കല്ല് പുനഃസ്ഥാപിച്ചു

kozhikallu
വയമ്പനാട്ടു വീട്ടുകാർ കോഴിക്കല്ല് പുനഃസ്ഥാപിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായി തിരുവോണനാളിൽ മൂടിയ കോഴിക്കല്ല് അവകാശികളായ മേത്തലയിലെ വയമ്പനാട്ട് വീട്ടുകാർ പുനഃസ്ഥാപിച്ചു. കാർത്തിക നാളായ ചൊവ്വാഴ്ച രാവിലെ 11ന് നടന്ന ചടങ്ങിലാണ് അവകാശികളായ വയമ്പനാട്ടു വീട്ടുകാരായ പ്രകാശൻ, ശശി, ഉത്തമൻ, ആനന്ദൻ, ദാസൻ, സുധൻ എന്നിവർ ഉൾപ്പെട്ട 10 പേരുടെ സംഘം കോഴിക്കല്ല് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചത്. ഇതിനായി വയമ്പനാട്ടു വീട്ടുകാർ 41 ദിവസം വ്രതമെടുത്താണ് ചടങ്ങിനെത്തുന്നത്.

വയമ്പനാട്ടു വീട്ടിലെ 15ഓളം വരുന്ന സ്ത്രീകൾ ഇതിന്റെ ഭാഗമായി ക്ഷേത്രവളപ്പും പരിസരവും പുതിയ ചൂലു ഉപയോഗിച്ച് ശുചീകരിച്ചു. ആനപ്പന്തൽ, ക്ഷേത്ര കുളിക്കടവ് എന്നിവിടങ്ങളും വയമ്പനാട്ടുവീട്ടുകാർ വൃത്തിയാക്കി. ഇക്കാര്യം നിർവഹിക്കുന്നതിന് അശ്വതി നാളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ തവിട്ടു മുത്തിയുടെ അരികിലിരുന്ന് പ്രസാദം നൽകാനും ദക്ഷിണ സ്വീകരിക്കാനും വയമ്പനാട്ടു തറവാട്ടുകാർക്ക് അനുവാദമുണ്ട്. നാലുതലമുറകളിൽ നിന്ന് കൈമാറിയാണ് ഇവർ ചടങ്ങുകൾ നിർവഹിച്ചു വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.