കോഴിക്കോട് : പാളയത്ത് വാക് തർക്കത്തിനിടെ കുത്തേറ്റയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. മഞ്ചേരി സ്വദേശി ഷാജിയാണ് (46) ബീച്ച് ജനറൽ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. കസബ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി 11 ന് പാളയം അളകാപുരിക്ക് സമീപത്തുവെച്ച് ഷാജിയും മീനങ്ങാടി സ്വദേശി ഹരിദാസനും തമ്മിൽ വാക് തർക്കമുണ്ടാവുകയും ഷാജിക്ക് കുത്തേൽക്കുകയുമായിരുന്നു.
ഹരിദാസൻ കത്തി ഉപയോഗിച്ച് നെറ്റിക്ക് കുത്തിയെന്നാണ് മദ്യ ലഹരിയിലായിരുന്ന ഷാജി പൊലീസിനോട് പറഞ്ഞത്. രാത്രി തന്നെ ഹരിദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഷാജിയുടെ വിശദ മൊഴിയെടുക്കാൻ പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ജയിൽ റോഡിലെ താമസസ്ഥലത്തടക്കം പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. തല ചുമരിലിടിച്ചാണ് ഷാജിക്ക് പരിക്കേറ്റത് എന്നാണ് ഹരിദാസൻ പൊലീസിന് നൽകിയ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |