വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ 'സംഗമം' കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മോഹൻ, ചോറോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒ.അസീസ്, പതിനൊന്നാം വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ തുടങ്ങിയവർ സംബന്ധിച്ചു. സന്ദീപ്.കെ.കെ, സജിത്ത് വി.പി, രഗിലേഷ് പി.കെ, രജീഷ് കെ.കെ, സുബിൻ ടി.കെ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ വിളവെടുപ്പ് വൻ വിജയമായതോടെ വിഷുക്കാലത്ത് ജനങ്ങൾക്ക് ആവശ്യമുള്ള വിഷ രഹിത പച്ചക്കറികൾ നൽകാൻ കഴിഞ്ഞ സന്തോഷത്തിലാണ് കൂട്ടായ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |