SignIn
Kerala Kaumudi Online
Friday, 29 March 2024 10.29 AM IST

വകുപ്പുതല വാചാപരീക്ഷ

p

തിരുവനന്തപുരം : 2022 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരോ പേപ്പറിനും 160 രൂപ നിരക്കിൽ രഷറിയിൽ 0051 – PSC – 105 – State PSC – 99 - Examination Fee എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. മേയ് 4 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ 695004 എന്ന വിലാസത്തിൽ അയക്കണം .

അഭിമുഖം

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കുൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 517/2019) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 6, 7, 8 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.