തൃശൂർ: കഥകളി ക്ലബ്ബിന്റെ അമ്പത്തേഴാം വാർഷികാഘോഷവും ഡോ.കെ.എൻ.പിഷാരടി സ്മാരക സുവർണ്ണമുദ്ര സമർപ്പണവും 9,10 തിയതികളിലായി സംഗീതനാടക അക്കാഡമിയുടെ കെ.ടി.മുഹമ്മദ് തിയേറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 9ന് വൈകീട്ട് 5ന് ഡോ.കലാമണ്ഡലം ഗോപി അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ഡോ.കെ.എൻ.പിഷാരടി സ്മാരക സുവർണ്ണമുദ്ര പുരസ്കാരം നേടിയ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ ഗവ.മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.എസ്.ശ്രീകുമാർ പരിചയപ്പെടുത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പൊന്നാട നൽകി ആദരിക്കും. സുരേഷ് ഗോപി എം.പി സുവർണ്ണമുദ്ര സമ്മാനിക്കും. കലാമണ്ഡലം വൈസ്ചാൻസലർ ഡോ.ടി.കെ.നാരായണൻ കീർത്തിപത്രം നൽകും. പി.ബാലചന്ദ്രൻ എം.എൽ.എ സ്മാരകപ്രഭാഷണം നിർവഹിക്കും. 10ന് വൈകീട്ട് 5ന് നടക്കുന്ന ചടങ്ങിൽ ടി.എൻ.പ്രതാപൻ എം.പി. സോവനീർ പ്രകാശനം ചെയ്യും, അഡ്വ.എ.യു രഘുരാമപ്പണിക്കർ ഏറ്റുവാങ്ങും. 6.30ന് നളചരിതം ഒന്നാംദിവസം കഥകളി നടക്കും. എ.എൻ.കൃഷ്ണൻ, ശ്യാം വേണുഗോപാൽ, കെ.ആർ.നാരായണൻ ചാക്യാർ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |