പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി കൗൺസിൽ ഭാരവാഹികളുടെ സത്യ പ്രതിജ്ഞ നടന്നു. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു സത്യവാചകം ചൊല്ലിക്കൊടുത്തു. കൃഷ്ണ പ്രഭാത് (പ്രസിഡന്റ്), കെ.സി.അഖിൽ (സെക്രട്ടറി), സി.വി.ശ്രീരാജ് , വി.ഭാവന (വൈസ് പ്രസിഡന്റ്), അജിത് സുരേഷ്, ജ്യോതി മോണിക്ക ക്രാസ്റ്റ (ജോയിന്റ് സെക്രട്ടറി), പി.ടി.നന്ദഗോപൻ , കുര്യച്ചൻ ജോസി, എസ്.അനു , എൽസ മാത്യു (എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സബർമതി ഹാളിൽ നടന്ന പരിപാടിയിൽ രജിസ്ട്രാർ ഡോ.എൻ.സന്തോഷ് കുമാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ.എം.മുരളീധരൻ നമ്പ്യാർ, സ്റ്റുഡന്റ് വെൽഫെയർ ഡീൻ പ്രൊഫ.കെ.അരുൺ കുമാർ, പ്രൊ. ഡെന്നീസ് തോമസ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |