SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 AM IST

മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പഠന കമ്മിറ്റി

cashew

കൊല്ലം: കാഷ്യൂ കോർപ്പറേഷൻ, കാപ്പെക്‌സ് എന്നിവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒരു വർഷം 200 തൊഴിൽദിനങ്ങൾക്കുള്ള സാഹചര്യം, തോട്ടണ്ടിയുടെ ലഭ്യത, യന്ത്രവത്കരണം, ആഭ്യന്തര ഉത്പാദന വർദ്ധന തുടങ്ങിയ വിഷയങ്ങൾ കമ്മിറ്റി പഠനവിധേയമാക്കും.
ആദ്യയോഗം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 30 ദിവസത്തിനകം റിപ്പോർട്ട് തയ്യാറാക്കാൻ യോഗം നിർദ്ദേശം നൽകി.
കമ്മിറ്റി അംഗങ്ങളായി എസ്. ജയമോഹനൊപ്പം കാപ്പെക്‌സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, കാഷ്യൂ കോർപ്പറേഷൻ കാപ്പെക്‌സ് മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, യൂണിയൻ പ്രതിനിധികളായ കെ. രാജഗോപാൽ, അഡ്വ. മുരളി മടന്തകോട്, ജി. ബാബു, സജി.ഡി. ആനന്ദ്, അഡ്വ. ശൂരനാട് ശ്രീകുമാർ, സ്ഥാപന ഉടമകളായ ഡോ. ആർ. കെ. ഭൂദേഷ്, സതീഷ്‌ കുമാർ, ഉദ്യോഗസ്ഥ പ്രതിനിധിയായി വിപിൻ എന്നിവരാണ് പ്രവർത്തിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.