SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.28 PM IST

ആദ്യത്തെ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തപ്പോൾ വയസ് 16

berlin

എന്റെ നാട്ടിൽ നടക്കുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കണമെന്നു അതിയായ ആഗ്രഹമുണ്ട്. പക്ഷേ, ശാരീരിക സ്ഥിതി അനുവദിക്കുന്നില്ല. 1943 ൽ മുംബെയിലായിരുന്നു ആദ്യത്തെ പാർട്ടി കോൺഗ്രസ്. അന്ന് എനിക്ക് 16 വയസ്സ്. ബാലഭാരത സംഘം പ്രതിനിധിയായാണ് പാർട്ടി കോൺഗ്രസ്സിലെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ഞാനും കൂടിയ പ്രതിനിധി പഞ്ചാബിലെ ബാബാ സോഹൻസിംഗ് ബാക്ക്നയുമായിരുന്നു. ബാലഭാരതസംഘം പ്രമേയമാണ് ഞാൻ അവതരിപ്പിച്ചത്. കൃഷ്ണപിള്ളയാണ് ആ ചുമതല എന്നെ ഏൽപ്പിച്ചത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഒരു കൊച്ചുകുട്ടി എന്ന നിലയിൽ എന്നെ കേൾക്കാനും എന്നോട് സംവദിക്കാനും എല്ലാവർക്കും ഒറ്റമനസ്സായിരുന്നു.


തുറന്ന ചർച്ചയും സംവാദവും കൊണ്ട് സജീവമായിരുന്നു അന്നത്തെ സമ്മേളനം. പി.സി. ജോഷിയും ബി.ടി. രണദിവെയും ഉൾപ്പെടെയുള്ളവരായിരുന്നു പാർട്ടിയുടെ തലപ്പത്ത്. പൊതുയോഗത്തോടുകൂടിയാണ് കോൺഗ്രസ് ആരംഭിച്ചത്. ഏകദേശം 25,000 ആളുകൾ പങ്കെടുത്തിരുന്നു.

ആറു സഹോദര പാർട്ടികൾ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, കാനഡ എന്നിവർ കോൺഗ്രസിന് ആശംസ അർപ്പിച്ച്‌ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമ്മയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി ഒമ്പത്‌ മണിക്കൂർ എടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BERLIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.