തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഇന്നലെ ഒരു കൊവിഡ് കേസും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന സ്ഥിതിയായിരുന്നു. അതേസമയം ഇന്നലെ 354 പേർ കൂടി സംസ്ഥാനത്ത് രോഗബാധിതരായി. 2.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 17,360സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലെ മൂന്ന് മരണങ്ങളും അപ്പീൽ നൽകിയ 64 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |