തിരുവനന്തപുരം:എസ്.എ.ടി ആശുപത്രിയിലെ ഇൻഹൗസ്ഡ്രഗ് ബാങ്കിലെ വാർഷിക കണക്കെടുപ്പ് പൂർത്തിയാകാത്തതിനെത്തുടർന്ന് പ്രവത്തനം തടസപ്പെട്ടു. ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്.എന്നാൽ സമയബന്ധിതമായി കണക്കെടുപ്പ് പൂർത്തിയാക്കാൻ കഴിയാതായതോടെ മറ്റന്നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.പ്രവർത്തനം സജ്ജമാകുന്നതുവരെ മരുന്നുകളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഉണ്ടായിരിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |