SignIn
Kerala Kaumudi Online
Saturday, 20 April 2024 1.16 PM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യയിലെത്തും

boris

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഏപ്രിൽ 22ഓടെ ബോറിസ് ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യ - യു.കെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

യുക്രെയിൻ വിഷയവും ചർച്ചയുടെ ഭാഗമായേക്കുമെന്നാണ് കരുതുന്നത്. നേരത്തെ രണ്ട് തവണ ഇന്ത്യ സന്ദർശിക്കാൻ ബോറിസ് തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശനം ഉപേക്ഷിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്ന യു.കെ സന്ദർശനവും ഉപേക്ഷിച്ചിരുന്നു.

അതേ സമയം, സന്ദർശനം സംബന്ധിച്ച വിവരങ്ങൾ ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിനിടെ ബോറിസും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ചയെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.