SignIn
Kerala Kaumudi Online
Friday, 26 April 2024 2.32 AM IST

ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അദ്‌ഭുത വിളക്കും 15ന് പുനരാരംഭിക്കും

fahad

അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം പാച്ചുവും അത്‌ഭുതവിളക്കും സെക്കൻഡ് ഷെഡ്യൂൾ ഏപ്രിൽ 15ന് കൊച്ചിയിൽ പുനരാരംഭിക്കും. ഫഹദ് ഫാസിൽ, മുകേഷ്, ഇന്നസെന്റ് എന്നിവരാണ് ഇൗ ഷെഡ്യൂളിൽ പങ്കെടുക്കുക. അഞ്ജന ജയപ്രകാശാണ് ചിത്രത്തിലെ നായിക. കാർത്തിക് നരേന്റെ ധ്രുവങ്ങൾ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജന ജയപ്രകാശ് ജയസൂര്യ ചിത്രമായ കുമ്പസാരത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗൗതം മേനോന്റെ ക്യൂൻ വെബ് സീരിസിലും അഭിനയിച്ച അഞ്ജന പാച്ചുവും അത്‌ഭുതവിളക്കിലൂടെ ആദ്യമായി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. വിനീത്, വിജി വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മുംബെയ്, ഗോവ എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനായിരിക്കും. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അനൂപ് സത്യന്റെ ഇരട്ട സഹോദരനുമാണ് അഖിൽ സത്യൻ.ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു അഖിൽ. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്‌ഭുതവിളക്കും നിർമ്മിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. അതേസമയം മലയൻകുഞ്ഞാണ് ഫഹദ് ഫാസിലിന്റെ പുതിയ റിലീസ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ ഫഹദിന്റെ സഹോദരി വേഷത്തിൽ എത്തുന്നു. ഇവരു‌ടെ അച്ഛൻ വേഷം ജാഫർ ഇടുക്കി അവതരിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAHAAD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.