ത്യശൂർ: സ്വർണ്ണാഭരണങ്ങളിൽ ബി.ഐ.എസ് ഹാൾമാർക്ക് നിർബന്ധമാക്കണമെന്നും, മുദ്രണം ചെയ്യുന്ന പരിശുദ്ധി ഉറപ്പാക്കണമെന്നും ആഭരണ നിർമ്മാണ തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. സ്വർണ്ണാഭരണങ്ങൾക്ക് ജി.എസ്.ടി ഈടാക്കി വിൽക്കുക, തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. റിഷി പൽപ്പു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.ബി സുകുമാരൻ, വിവിധ യൂണിയൻ നേതാക്കളായ പി.ചന്ദ്രൻ, പി.ബി.സുരേന്ദ്രൻ, ഡേവിസ് വില്ലടത്തുകാരൻ, എം.എസ്. സുരേഷ്, ടി.വി.വിജയൻ, ഇ.എൻ.രാധാകൃഷ്ണൻ, സി.എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് രൂപം നൽകാൻ 26 ന് വൈകിട്ട് 5ന് ഹോട്ടൽ എലൈറ്റിൽ സംയുക്ത ജില്ലാ പ്രവർത്തക കൺവെൻഷൻ ചേരും.
കർഷക മഹാസംഗമം 23, 24 തിയ്യതികളിൽ
തൃശൂർ: കർഷകമോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക മഹാസംഗമം 23, 24 തിയതികളിൽ എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കും. കെ റെയിൽ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി നായർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കൃഷി സമ്മാൻ നിധി കേരളം അട്ടിമറിക്കുന്നുവെന്നും വന്യമൃഗശല്യം കുറയ്ക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ച തുക സംസ്ഥാനം പാഴാക്കുന്നുവെന്നും കർഷകമോർച്ച ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി.വി.രാജേഷ്, സുനിൽ കളമശേരി, സജീവ് അമ്പാട്ടിൽ, അജയ് കുമാർ എന്നിവർ പങ്കെടുത്തു.
സമൂഹ വിവാഹം : അപേക്ഷിക്കാം
തൃശൂർ: തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹം'മംഗല്യം' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂർ കോർപറേഷൻ പരിധിയിലുള്ള നിർദ്ധനരും, നിരാലംബരുമായ 25 പെൺകുട്ടികളെ കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ക്ലസ്റ്റർ മൂന്നിലെ ലയൺസ് ക്ലബ്ബുകൾ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ സഹായത്തിനായി 24 നകം അപേക്ഷിക്കാം. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ : 9447 078 957, 9349 277 333, 9447 992 229, 9946 350 845. വാർത്താ സമ്മേളനത്തിൽ ജോർജ്ജ് മൊറേലി, എ.ആർ.രാമകൃഷ്ണൻ, ബിജോയ് ആലപ്പാട്ട്, പോൾ വാഴക്കാല, ആന്റോ വി. മാത്യു എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |