SignIn
Kerala Kaumudi Online
Friday, 19 April 2024 5.16 AM IST

ശ്രീബുദ്ധ കോളേജിൽ ബി.ടെക്കിനൊപ്പം പി.ജി ഡിപ്‌ളോമയും നേടാം

sreebudha-

കൊല്ലം: ആലപ്പുഴ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾക്ക് ഇനി എട്ടാം സെമസ്റ്റർ കഴിഞ്ഞ് ആറുമാസത്തിനകം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷന്റെ (ഐ.ഐ ഐ.സി) പി.ജി ഡിപ്ലോമ കൂടി നേടാം. ഇതിനായി കേരള സർക്കാർ സ്ഥാപനമായ ഐ.ഐ.ഐ.സിയുമായി കോളേജ് ധാരണാ പത്രം ഒപ്പുവച്ചു.
മികച്ച പഠനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തോടെ ഐ.ഐ ഐ.സിയിലെ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടാം. എട്ടാം സെമസ്റ്റർ പൂർത്തിയായാൽ ആറുമാസത്തിനുള്ളിൽ തൊഴിലിടങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച പരിശീലന പരിചയത്തോടെയുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രോജക്ട്,​ ഇന്റേൺഷിപ്പിന് പൂർണ സഹായം ഐ.ഐ.ഐ.സിയിൽ നിന്ന് ലഭിക്കും.
ഐ.ഐ ഐ.സി ഡയറക്ടകർ പ്രൊഫ. ഡോ. സുനിൽ കുമാറും ശ്രീബുദ്ധാ കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ. കൃഷ്ണകുമാറുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. ശ്രീബുദ്ധാ കോളേജ് സിവിൽ വിഭാഗം മേധാവി പ്രൊഫ. ഡോ. ഗൗരി അന്തർജനം, ഐ.ഐ ഐ.സി മെക്കാനിക്കൽ വിഭാഗം മേധാവി ഹാരിസ് മോൻ, സ്‌കിൽ അസോസിയേറ്റ് പ്രൊഫ. എസ്. അനൂപ,​ സ്‌കിൽ അസിസ്റ്റന്റ് പ്രൊഫ. അഞ്ജന, സീനിയർ മാനേജർ രാജീവൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.