മീനാക്ഷിയ്ക്കും ശ്രേയ ജയദീപിനും ഒപ്പം കൊച്ചി കണ്ടൊരു കൊച്ചിപ്പാട്ട്. അമർ അക്ബർ അന്തോണി, ഒപ്പം ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട മീനാക്ഷിയും യുവ പിന്നണി ഗായിക ശ്രേയയും നടത്തുന്ന കൊച്ചി യാത്രയിലൂടെയാണ് ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചത്. അമർ അക്ബർ അന്തോണി, ഒപ്പം എന്നീ ചിത്രങ്ങളിൽ മീനാക്ഷിയ്ക്ക് വേണ്ടി ശ്രേയ ഗാനം ആലപിച്ചിട്ടുണ്ട്.ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും മനോഹര കാഴ്ചയിലൂടെയാണ് കൊച്ചിപ്പാട്ട് കടന്നു പോകുന്നത്.പിന്നണി ഗാനരചയിതാവ് മനു മഞ്ജിത്താണ് പാട്ട് എഴുതിയത്.അർജുൻ ബി.നായരാണ് സംഗീതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |