SignIn
Kerala Kaumudi Online
Thursday, 25 April 2024 11.04 PM IST

തേനീച്ചക്കൂടുകൾ ഭീഷണിയാവുന്നു.

echaa

മുണ്ടക്കയം. കല്ലേപാലത്തിൽ കൂട് കൂട്ടിയ തേനീച്ച കൂട്ടങ്ങൾ യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. പാലത്തിന്റെ കൈവരികൾക്ക് താഴെ ഇരു വശങ്ങളിലുമായി പത്തോളം തേനീച്ച കൂടുകളാണ് ഉള്ളത്. സാധാരണഗതിയിൽ ജനവാസ മേഖലയിലെ തേനീച്ച കൂടുകളിൽ പക്ഷികളുടെ ആക്രമണം ഉണ്ടാകുക പതിവാണ്. ഇവിടെയും അങ്ങനെ ഉണ്ടായാൽ യാത്രക്കാരെയും നാട്ടുകാരെയും തേനീച്ചകൾ ആക്രമിക്കുമെന്ന് ഉറപ്പാണ്. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലൂടെ സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാരാണ് കടന്നു പോകുന്നത്. പാലത്തിന് സമീപം നിരവധി വീടുകളും ഉണ്ട്. കൂടുകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.