ചേർത്തല : സർക്കാർ ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് ഉടൻ നടപ്പാക്കണമെന്ന് ജോയിന്റ് കൗൺസിൽ ചേർത്തല മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനകമ്മറ്റിയംഗം എ.ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ജെ.ഹരിദാസ്, ജില്ലാ സെക്രട്ടറി വി.എസ്.സൂരജ്, പ്രസിഡന്റ് എം.അനിൽകുമാർ, കെ.ജി.ഐബു, വി.ഡി.അബു, സി.പ്രസാദ്, കെ.ജി.മനോജ് ഷേണായി, ജി.ബാബുലാൽ, പി.സനിൽകുമാർ എന്നിവർ സംസാരിച്ചു.
ആർ.ഉഷ, ജി.ബാബു ലാൽ എന്നിവർക്ക് യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി കെ.ജി.മനോജ് ഷേണായ് (പ്രസിഡന്റ്), എം.ആർ.ജോഷി, പി.ജയന്തി (വൈസ് പ്രസിഡന്റുമാർ), സി.പ്രസാദ് (സെക്രട്ടറി), പി.സനിൽകുമാർ, ടി.കെ.പ്രതീഷ് (ജോയിന്റ് സെക്രട്ടറിമാർ), മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |