കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കൈവരിക്കുന്നതിനായി പ്രവർത്തിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും, വീട്ട് കരം, തൊഴിൽ കരം പിരിവിൽ 100 ശതമാനം പൂർത്തിയാക്കിയ ജീവനക്കാരെയും ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവുമായ ആർ. സുഭാഷ് കാർഷിക മേഖലയിൽ 100 ശതമാനം തുക ചെലവഴിച്ച കൃഷി ഓഫീസർ സിമിക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിജാ ബോസ്, ചെയർമാൻമാരായ ബി.എൻ. സൈജു രാജ്, ഫ്ലോറൻസ് ജോൺസൻ, സ്റ്റീഫൻ ലൂയിസ്, ജോസഫിൻ മാർട്ടിൻ പഞ്ചായത്ത് സെക്രട്ടറി ഓമന ദേവദാസ്, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |