ചിറയിൻകീഴ്: ശ്രീഉത്രാടംതിരുനാൾ ഗ്രന്ഥശാലയുടെയും ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെയും ആഭിമുഖ്യത്തിൽ നോബിൾ ഗ്രൂപ്പ് സ്കൂളിൽ സംഘടിപ്പിച്ച വേനൽക്കാല അവധിക്കാല ക്യാമ്പായ പൂമ്പാറ്റക്കൂട്ടത്തിന്റെ ഉദ്ഘാടനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ഗ്രാമപഞ്ചായത്തംഗം മോനി ശാർക്കര, നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, ഗ്രന്ഥശാല പ്രസിഡന്റ് ശശിരൻനായർ, ബി.എസ്. ശിവകുമാർ, വത്സല, ഉഷാ, രാജപ്പൻ ആചാരി, ശ്രീചിത്തിരവിലാസം എൽ.പി.എസ് എച്ച്.എം തുഷാര ജി.നാഥ് തുടങ്ങിയവർ സംസാരിച്ചു. 5നും 12നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കായി 10 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രസംഗ പഠന കളരി, നാടൻപാട്ട് പരിശീലനം, നാടകക്കളരി, ശില്പ നിർമ്മാണം, നൃത്തം,ചിത്രരചന, യോഗ, കരാട്ടേ, റോളർ സ്കേറ്റിംഗ് പരിശീലനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |