അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വൃദ്ധർക്ക് കട്ടിലുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.താജുദീൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ഹരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.ഇ.ലത്തീഫ്, ഷീജ.എസ്, വി.ആർ.ബേബിലീന, സുരേഷ് ബാബു, മേഴ്സി.എം, രജിത ജെയ്സൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത.ആർ എന്നിവർ സംസാരിച്ചു. 3.50 ലക്ഷം രൂപ ചെലവിട്ട പദ്ധതിയിൽ 82 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |