SignIn
Kerala Kaumudi Online
Saturday, 20 April 2024 6.19 AM IST

സർവകാല റെക്കാഡിൽ വൈദ്യുതോത്പാദനം

df

കൊച്ചി: ഇന്ത്യയിലെ വൈദ്യുതി ഉത്പാദനം മാർച്ച് മാസത്തിൽ സർവ്വകാല റെക്കാഡ് കൈവരിച്ചു. കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ കണക്കുകൾ പ്രകാരം 123.9 ശതകോടി കിലോവാട്ട് അവർ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. വൈദ്യുതോത്പാദനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 4.3 ശതമാനം ആണ്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 84 ശതമാനവും താപവൈദ്യുതിയിൽ നിന്നാണ്. മാർച്ചിൽ 1.5 ശതമാനം വാർഷിക വളർച്ചാനിരക്കാണ് താപവൈദ്യുതി ഉത്പാദനത്തിൽ ഉണ്ടായത്. ജല,ആണവ വൈദ്യുതി ഉത്പാദനവും കുതിച്ചു കയറി. ജലവൈദ്യുതി ഉത്പാദനം 26.4 ശതമാനം വർദ്ധിച്ച് 10.6 ശതകോടി കിലോവാട്ടായി. ആണവ വൈദ്യുതി ഉത്പാദനം 37.9 ശതമാനം വർദ്ധിച്ച് 4.4 ശതകോടി കിലോവാട്ടായി. 2021-22 സെപ്തംബർ, ജനുവരി മാസങ്ങൾ ഒഴികെ എല്ലാ മാസങ്ങളിലും വൈദ്യുതി ഉത്പാദനം ഉയർന്ന നിലയിലായിരുന്നു. 2021-22 ൽ മൊത്തം ഉത്പാദനം 1,300 ശതകോടി കിലോവാട്ടാണ്. 2020-21ൽ 1,200 ശതകോടി കിലോവാട്ട് ആയിരുന്നു മൊത്തം ഉത്പാദനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.