ഭോപ്പാൽ: നിറുത്തിയിട്ടിരുന്ന ട്രെയിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനാറുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഛത്തർപൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് സംഭവം നടന്നത്. സുഹൈൽ മൻസൂരിയാണ് (16) മരിച്ചതെന്ന് ഛത്തർപൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ശുഭാംഗ് പട്ടേൽ അറിയിച്ചു. അതിതീവ്ര വൈദ്യുതിയുള്ള കേബിളിൽ സുഹൈലിന്റെ കൈ തട്ടി ഷോക്കേൽക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് സുഹൈൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സെൽഫിയെടുക്കുന്നതിനിടെ കേബിളിൽ അബദ്ധത്തിൽ പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |