SignIn
Kerala Kaumudi Online
Friday, 19 April 2024 12.26 PM IST

ഓപ്പറേഷൻ സേഫ് വാഹന പരിശോധന

safe-drive

വെഞ്ഞാറമൂട്: ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി സേഫ് കേരള ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിൽ വാഹന പരിശോധന നടന്നു.നിയമവിരുദ്ധമായി ഘടിപ്പിച്ച ബീക്കൺ ലൈറ്റുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അമിത പ്രകാശം, പ്രവർത്തനക്ഷമമല്ലാത്ത ലാമ്പുകൾ,അവയുടെ തെറ്റായ ഉപയോഗം,അലങ്കാര ലൈറ്റുകൾ മുതലായ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. വെഞ്ഞാറമൂട്ടിൽ നടന്ന പരിശോധനയിൽ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംജി കെ.കരൻ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ലൈജു,സജി,അരുൺ ഷാ എന്നിവർ പങ്കെടുത്തു.ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പരിശോധന തുടരുമെന്നും നിയമ ലംഘനം ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി. ഒ. ജി. സാജൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.