പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥനെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ പാണ്ടി യാസർ അറാഫത്തിനെയാണ് (34 ) പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ചെട്ടിപ്പടി ബീച്ചിൽ നിന്നും അറസ്റ്റ് ചെയ്തത്.
2021 ഒക്ടോബറിലുണ്ടായ സംഭവത്തിന് ശേഷം പ്രതി പല സ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ്.ഐയെ കൂടാതെ എ.എസ്.ഐ ജയദേവൻ, പൊലീസുകാരായ ജിനേഷ്, അഭിമന്യു, വിപിൻ, ഫൈസൽ, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |