SignIn
Kerala Kaumudi Online
Friday, 29 March 2024 11.34 AM IST

കാവന്നൂർ പീഡനം: ബി.ജെ.പി ദേശീയ വനിതാ കമ്മിഷന് നിവേദനം സമർപ്പിച്ചു

d
ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മയ്ക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,​ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ തുടങ്ങിയവർ നിവേദനം നൽകുന്നു.

മലപ്പുറം: കാവന്നൂർ പീഡന വിഷയമടക്കമുള്ളവയിൽ ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൺ രേഖ ശർമ്മയെ കണ്ട് ബി.ജെ.പി നേതാക്കൾ നിവേദനം സമർപ്പിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യനും സംഘവുമാണ് വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിവേദനങ്ങൾ സമർപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്തത്.

കാവന്നൂർ വിഷയത്തിൽ ഇരക്ക് സംരക്ഷണവും പാർപ്പിടവും, ദളിത് വനവാസി മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും അവകാശ ലംഘനങ്ങളിലും ഇടപെടൽ, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നയങ്ങൾ തിരുത്തുന്നതിനായി വനിത കമ്മീഷന്റെ ഭാഗത്ത് നിന്നും വേണ്ട ശുപാർശകൾ ഇടപെടലുകൾ തുടങ്ങിയവയും സംഘം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.