SignIn
Kerala Kaumudi Online
Saturday, 20 April 2024 4.19 AM IST

തെവാത്തിയ ത്രില്ലർ

tewatia

മുംബയ്: കുട്ടിക്രിക്കറ്റിൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന് രാഹുൽ തെവാത്തിയ എന്ന ഹരിയാനക്കാരൻ ഒരിക്കൽക്കൂടി തെളിയിച്ച ഐ.പി.എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ അവസാന പന്തിൽ നാടകീയ ജയം. ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​കിം​ഗ്സ് ​ഇ​ല​വ​ൻ​ ​പ​ഞ്ചാ​ബ് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 189​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ ഗുജറാത്ത് ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും തുടർന്ന് രാഹുൽ തെവാത്തിയയുടെ അസാദ്ധ്യ ഫിനിഷിംഗിന്റെ പിൻബലത്തിൽ അവസാന പന്തിലെ സിക്സറിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഒഡേൻ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ഡേവിഡ് മില്ലറും ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യയുമായിരുന്നു അപ്പോൾ ക്രീസിൽ. ആദ്യ പന്ത് വൈഡായതിന് അധികം കിട്ടിയ പന്തിൽ പാണ്ഡ്യ റണ്ണൗട്ടായി. പിന്നീടെത്തിയ തെവാത്തിയ രണ്ട് പന്തിൽ ജയിക്കാൻ 12 റൺസ് ആവശ്യമായിരിക്കെ അഞ്ചാം പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്കും അവസാന പന്ത് ലോംഗ് ഓണിന് മുകളിലൂടെയും സിക്സ് പറത്തി ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. നേരിട്ട മൂന്ന് പന്തിൽ നിന്ന് രണ്ട് സിക്സുൾപ്പെടെ 13 റൺസാണ് തെവാത്തിയ അടിച്ചെടുത്തത്. 2020 സീസണിൽ രാജസ്ഥാൻ റോയൽസിനായും പഞ്ചാബിനെതിരെ തെവാത്തിയ ഇതേപോലുള്ള അവിശ്വസനീയ പ്രകടനം പുറത്തെടുത്തിരുന്നു.

വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ ശുഭ്മാൻ ഗിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 59 പന്തിൽ നിന്ന് 11 ഫോറും 1 സിക്സും ഉൾപ്പെടെ ഗിൽ 96 റൺസാണ് അടിച്ചുകൂട്ടിയത്. മറ്റൊരു ഓപ്പണർ മാത്യു വേഡ് (6) പുറത്തായ ശേഷം സായി സുദർശനൊപ്പം (35) ചേർന്ന് 68 പന്തിൽ ശുഭമാൻ ഗിൽ ഉണ്ടാക്കിയ 101 റൺസിന്റെ കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഹാർദ്ദിക് പാണ്ഡ്യ 18 പന്തിൽ 27 റൺസ് നേടി. മില്ലർ 6 റൺശുമായി തെവാത്തിയയോടൊപ്പം പുറത്താകാതെ നിന്നു. കഗീസോ റബാഡ പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ 27​ ​പ​ന്തി​ൽ​ 7​ ​ഫോ​റും​ 4​ ​സി​ക്സും​ ​അ​ട​ക്കം​ 64​ ​റ​ൺ​സ് ​നേ​ടി​യ​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ണാ​ണ് ​പ​ഞ്ചാ​ബ് ​ഇ​ന്നിം​ഗ്സി​ന്റെ​ ​പ​ട​നാ​യ​ക​നാ​യ​ത്.​ 21​ ​പ​ന്തി​ൽ​ ​ലി​വിം​ഗ്സ്റ്റ​ൺ​ 50​ ​തി​ക​ച്ചു.​ ​
ശി​ഖ​ർ​ ​ധ​വാ​ൻ​ ​(35​),​ ​ജി​തേ​ഷ് ​ശ​ർ​മ്മ​ ​(11​ ​പ​ന്തി​ൽ​ 23​)​,​ ഷാ​രൂ​ഖ് ​ഖാ​ൻ​ ​(8​ ​പ​ന്തി​ൽ​ 15​)​ ​എ​ന്നി​വ​ർ​ ​ലി​വിം​ഗ്സ്റ്റണൊപ്പം നല്ല കൂട്ടുകെട്ടുണ്ടാക്കി പ​ഞ്ചാ​ബ് ​ഇ​ന്നിം​ഗ്സി​ന് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​അ​വ​സാ​ന​ ​വി​ക്ക​റ്റി​ൽ​ ​രാ​ഹു​ൽ​ ​ച​ഹ​റും​ ​(14​ ​പ​ന്തി​ൽ​ 22,​ 2​ ​ഫോ​ർ,​ 1​ ​സി​ക്സ്),​ ​അ​ർ​ഷ​ദീ​പും​ ​(5​ ​പ​ന്തി​ൽ​ 10​)​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​റ​ണ്ണു​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ​പ​ഞ്ചാ​ബ് 189​ ​എ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ലി​ൽ​ ​എ​ത്തി​യ​ത്.​ 13​ ​പ​ന്തി​ൽ​ ​നി​ന്ന് ​പ​ത്താം​ ​വി​ക്ക​റ്റി​ൽ​ ​പു​റ​ത്താ​കാ​തെ​ ​ഇ​രു​വ​രും​ 27​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​ഗു​ജ​റാ​ത്തി​നാ​യി​ ​റാ​ഷി​ദ് ​ഖാ​ൻ​ ​മൂ​ന്നും​ ​ദ​ർ​ഷ​ൻ​ ​ന​ൽ​കാ​ണ്ടെ​ ​ര​ണ്ടും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.
ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന്
ബാം​ഗ്ലൂ​ർ​ ​-​ ​മും​ബ​യ്
(​ ​രാ​ത്രി​ 7.30​ ​മു​ത​ൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, TEWATIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.