SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.22 PM IST

യൂസ്‌വേന്ദ്ര ച​ഹലിന്റെ വെളിപ്പെടുത്തൽ : മും​ബ​യ്‌​ താരം ​ ​മ​ദ്യ​ലഹരിയിൽ ബാ​ൽ​ക്ക​ണി​യി​ൽ​ ​തന്നെ തൂ​ക്കി​യി​ട്ടു​

chahal

മുംബയ് : 2013ൽ മുംബയ് ഇന്ത്യൻസിലായിരുന്ന സനമയത്ത് മദ്യപിച്ച് ലക്കുകെട്ട സഹതാരം തന്നെ 15-ാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ നിന്ന് തന്നെ പുറത്തേക്ക് തൂക്കിയിട്ടെന്നും അയാളെ മുറുക്കെ ചുറ്റിപ്പിടിച്ചിരുന്നതിനാലാണ് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നും നിലവൽ രാജസ്ഥാൻ റോയൽസിന്റെ താരമായി യൂ‌സ്‌വേന്ദ്ര ചഹൽ. രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ ആർ.അശ്വിനും കരുൺ നായ‌ർക്കുമൊപ്പം നടത്തിയ ചെറിയ ചർച്ചയിലാണ് ചഹലിന്റെ ഈ വെളിപ്പെടുത്തിൽ. എന്നാൽ ആ താരം ആരാണെന്ന് ചഹൽ വെളിപ്പെടുത്തിയില്ല. ബെംഗളൂരുവിൽ നടന്ന മത്സരത്തിന് ശേഷം സംഘടിപ്പിച്ച പാർട്ടി കഴിഞ്ഞായിരുന്നു ഈ സംഭവമെന്നും ചഹൽ വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട ആ താരം എന്നെ വിളിച്ചു കൊണ്ടു പോയി ബാൽക്കണയിൽ നിന്ന് പുറത്തേക്ക് തൂക്കിയിട്ടു. ഞാൻ അയാളെ മുറുകെ അള്ളിപ്പിടിച്ചു. 15-ാം നിലയിലായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്. ഉടൻ അടുത്തുണ്ടായിരുന്നവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. എനിക്ക് കുടിക്കാൻ വെള്ളം തന്നു. ചെറിയ പിഴവ് സംഭവിച്ചിരുന്നേൽ പോലും വലിയ അപകടമുണ്ടായേനെ ചഹൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHAHAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.