യോഗി ബാബു വീണ്ടും ഷാരൂഖ് ചിത്രത്തിൽ
സുപ്രധാന വേഷത്തിൽ പ്രിയ മണി,സാനിയ മൽഹോത്ര
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര തന്നെ നായിക. സാമന്ത ആണ് ചിത്രത്തിലെ നായിക എന്ന് ആദ്യം വാർത്തകൾ വന്നിരുന്നു. ഡേറ്റ് ക്ളാഷിനെ തുടർന്ന് നയൻതാരയ്ക്ക് അഭിനയിക്കാൻ കഴിയില്ലെന്നും വാർത്തകൾ വന്നു. എന്നാൽ മുംബെയ് യിലെ ലൊക്കേഷനിൽ നയൻതാര ജോയിൻ ചെയ്തു. സംവിധായകൻ അറ്റ്ലിയുടെയും നയൻതാരയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ സെപ്തംബറിലായിരുന്നു.
ഇരട്ട വേഷത്തിൽ അച്ഛനും മകനുമായാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാരയ്ക്ക് .സുപ്രധാന വേഷത്തിൽ പ്രിയ മണി എത്തുന്നുണ്ട്. യോഗി ബാബു, സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു താരങ്ങൾ. ചെന്നൈ എക്സ്പ്രസിനുശേഷം തമിഴ് താരം യോഗി ബാബു ഷാരുഖ് ഖാൻ ചിത്രത്തിന്റെ ഭാഗമാകുന്നു .ജി.കെ. വിഷ്ണുവാണ് ഛായാഗ്രാഹകൻ. അറ്റ്ലിയുടെ മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് വിഷ്ണു.
അതേസമയം 2018 ക്രിസ്മസിന് പ്രദർശനത്തിന് എത്തിയ സീറോയ്ക്കുശേഷം സിനിമയിൽ നിന്ന് അവധി എടുത്ത ഷാരൂഖ് ഖാൻ ഇടവേളയ്ക്കുശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ്.
സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ ആണ് ഷാരൂഖ് ഖാന് പൂർത്തിയാക്കാനുള്ള മറ്റൊരു ചിത്രം.
ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.വിജയ് സേതുപതി, സാമന്ത എന്നിവരോടൊപ്പം കാത്തു വാക്കലെ രണ്ട് കാതൽ ആണ് തമിഴിൽ റിലീസിന് ഒരുങ്ങുന്ന നയൻതാര ചിത്രം. ത്രികോണ പ്രണയകഥ പറയുന്ന ചിത്രം വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |